Monday, May 2, 2011

വൊക്കാബുലറി വീക്ക് : 002

tentative, evince, veteran, grudging, heckle, parch, vex

tentative (ടെന്റുറ്റിവ്) = താൽക്കാലികമായ, പരീക്ഷാര്‍ത്ഥമുള്ള
The tentative time for our next lab is Monday at 11 A.M., but check back before putting it on your schedule.
ഇപ്പത്തെ കണ്ടീഷൻ അനുസരിച്ച് അടുത്ത ലാബ് തിങ്കളാഴ്ച രാവീലെ പതിനൊന്നിനാണ്. പക്ഷേ നിങ്ങളെ ഷെഡ്യൂളിലിടുന്നതിനു മുമ്പ് ഒന്ന് ചെക്ക് ചെയ്യണേ.

evince (ഇവിൻസ്) = പ്രദര്‍ശിപ്പിക്കുക
Participants of Geneva meeting evinced interest in Achuthanandan’s fast.
ജനീവ മീറ്റിംഗിൽ പങ്കെടുത്തവർ അച്ചുമാമന്റെ സത്യാഗ്രഹത്തോട് താല്പര്യം പ്രകടിപ്പിച്ചു.

veteran (വെറ്റ്റൻ) = ഏതെങ്കിലും പ്രവര്‍ത്തനരംഗത്ത്‌ അസാമാന്യ അനുഭവജ്ഞാനമുള്ള
Kapil Dev is a veteran indian cricketar.
ഞാൻ പറയാതെ തന്നെ അർത്ഥം എല്ലാർക്കും മനസ്സിലായല്ലോ അല്ലേ

grudging (ഗ്രജ്ജിങ്) = പകയോടെ വീക്ഷിക്കുന്നതായ, പിറുപിറുക്കുന്നതായ
my ex-girlfriend gave a grudging hi to my new girlfriend.
ന്റെ പഴേ ലൈൻ പുത്യേ മൊഞ്ചത്തിക്കൊരു ഗർർ‌ർ‌ർ‌ർ‌ർ‌ ഹായ് കൊടുത്തു.

heckle (ഹെൿൾ) = ഇടയ്‌ക്ക്‌ ചോദ്യം ചോദിച്ച്‌ വിഷമിപ്പിക്കുക
whenever i buzz, i expect my enimies to heckle me.;-)
ഞാനെപ്പോ ബസ്സിടുമ്പഴും ശത്രുക്കൾ ഇടക്കിടെ കണകുണ ചോദിച്ച് ശല്യപ്പെടുത്തുന്നത് പ്രതീക്ഷിക്കുന്നു.;-)

parch (പാർച്ച്) = ഉണക്കുക, പൊരിക്കുക
Mushrooms are sometimes parched under sun for a different flavour
ഒരു ഡിഫറന്റായ ടേസ്റ്റ് കിട്ടാൻ വേണ്ടി ചിലപ്പോ മ്മടെ കൂൺ വെയിലത്തിട്ടുണക്കാറുണ്ട്.

vex (വെക്സ്) = ശല്യപ്പെടുത്തുക, അലട്ടുക
It vexes me that she never closes the door after she leaves.
എന്തൊരു ശല്യാണ്.. ആ പെങ്കൊച്ച് പോവുമ്പം വാതിലടക്കുകയേ ഇല്ല.

(ഈയാഴ്ചത്തെ വാക്കുകൾക്ക് കടപ്പാട് : ഷീജ  (ബസ്സിലെ “ ഷീ ” ))

Sunday, April 24, 2011

വൊക്കാബുലറി വീക്ക് : 001

germane,      sycophant,      denigrate,      mellifluous,      fulmination,      parsimonious,      edacious
 

ഫ്രണ്ട്സ്....

അർമ്മാദത്തിനിടയിൽ ഇത്തിരി അറിവുകൂടി നേടാനുള്ള ഒരു കുഞ്ഞു ചുവടുവയ്പ്പിലേക്ക് എല്ലാവർക്കും സ്വാഗതം.... മുമ്പ് പലപ്പോഴും തുടങ്ങിവച്ച് പുത്തനച്ചിയുടെ പുരപ്പുറം തൂക്കുന്ന ആരംഭശുരത്വത്തിലൊടുങ്ങിപ്പോയ ഒരാഗ്രഹമായിരുന്നു ഇംഗ്ലീഷ് ഭാഷയിൽ നല്ലൊരു പദസമ്പത്ത് സ്വന്തമാക്കുക എന്നത്... വേർഡ് എ ഡേ ടൂളുകളും ദിനപ്പത്രത്തിലെ അറിയാവാക്കുകളും കടുകട്ടി പുസ്തകങ്ങളും സ്റ്റാർമൂവീസും നെറ്റിലെ ഇറോട്ടിക്ക് സ്റ്റോറീസും ഒക്കെ അതിന്റേതായ സംഭാവനകൾ നൽകിയെങ്കിലും ഇനീഷ്യൽ പുള്ളിനപ്പുറം എങ്ങും എത്തിച്ചില്ല.... ആ പൂർത്തിയാവാത്ത ആഗ്രഹത്തിന്റെ ചാരം മൂടിക്കിടക്കുന്ന കെടാത്ത കനലുകൾ ഒന്ന് ഊതിക്കാച്ചിയെടുക്കാനുള്ള ഒരു ശ്രമത്തിന് ഇന്ന് തുടക്കമിടുന്നു...
ഇന്നു മുതൽ ഓരോ തിങ്കളാഴ്ചയും ഏഴ് പുതിയ വാക്കുകൾ അർത്ഥവും, പ്രയോഗവും അടക്കം ഒരു പോസ്റ്റായി ഇടുന്നു... അടുത്ത ഒരാഴ്ച ബസ്സിലെയും ബ്ലോഗിലെയും ഒപ്പം നിത്യജീവിതത്തിലേയും അർമ്മാദങ്ങളിൽ അങ്ങോളമിങ്ങോളം പറ്റാവുന്നിടത്തൊക്കെ ഈ ഏഴുവാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കും... ആവർത്തനമാണ് ഒരു നല്ല പദസമ്പത്ത് നേടാനുള്ള മികച്ച വഴിയെങ്കിൽ ഒരാഴ്ചകഴിയുമ്പോഴേക്കും ഈ ഏഴ് വാക്കുകളും അതിന്റെ പ്രയോഗവും മനസ്സിലുറച്ചിരിക്കും എന്ന് വിശ്വസിക്കുന്നു... അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കൂ.... ഒപ്പം അടുത്ത പ്രസക്തമാണെന്ന് തോന്നുന്ന വാക്കുകൾ പ്രയോഗം സഹിതം അടുത്ത ആഴ്ചകളിലേക്കായി നിർദ്ദേശിക്കുകയുമാവാം...  (പുതിയ വാക്കുകൾ ഇവിടെ കമന്റായി ഇടാതെ lic.habeeb അറ്റ് gmail.com എന്ന മെയിലിലേക്കയക്കുമല്ലോ)


എന്നെന്നും നിങ്ങളെല്ലാവരും കൂട്ടായി ഉണ്ടാവുമെന്ന വിശ്വാസത്തോടെ,
സസ്നേഹം
ഹബി

germane (ജർമേയ്ൻ)= ബന്ധപ്പെട്ട, പ്രസക്തമായ
Please post comments that are germane to this buzz. എന്ന് ആരേലും ഡിസ്ക്ലൈമം എഴുതിവച്ച് കണ്ടാൽ അതിനർഥം ആ ബസ്സുമായി ബന്ധപ്പെട്ട/പ്രസക്തമായ കമന്റ്സ് മാത്രം പോസ്റ്റൂ... പ്ലീസ്... ന്ന്

sycophant (സീകോഫാന്റ്)= മുഖസ്തുതിക്കാരൻ, പാദസേവകൻ  (Sycophancy = മുഖസ്തുതി, പാദസേവ)
No one but the worst sycophant thinks that President Obama's latest stab at a federal budget is a serious plan.
ഒബാമ ബഡ്ജറ്റിൽ വരുത്തിയ കട്ടിംഗ്സ് ഒരു സീരിയസ് പ്ലാനാണെന്ന് ഏറ്റവും വേഴ്സ്റ്റ് മുഖസ്തുതിക്കാരൻ മാത്രേ പറയൂ...
i dont like Sycophancy. എനിക്ക് മുഖസ്തുതി ഇഷ്ടമല്ല.


denigrate (ഡെനുഗ്ഗ്രേയ്റ്റ്) = കരി തേച്ചു കാണിക്കുക, അപകീര്‍ത്തിപ്പെടുത്തുക  (Denigration = നിന്ദ, അപകീര്‍ത്തിപ്പെടുത്തല്‍)
We buzzers are one community, and actions that denigrate an individual or group affect the entire atmosphere.
നമ്മൾ ബസ്സേഴ്സ് ഒരൊറ്റ കമ്മ്യൂണിറ്റിയാണ്. അതിലെ വ്യക്തികളെയോ കൂട്ടങ്ങളെയോ കരിതേച്ചുകാണിക്കുന്ന പ്രവർത്തികൾ മൊത്തം അന്തരീക്ഷത്തെ ബാധിക്കും.

mellifluous (മെല്ലിഫ്ലൂവസ്)= തേനൂറുന്ന, മധുരമായ
Rajappam pongummoodu has a mellifluous voice, but he looks exceedingly uncomfortable onstage.
രാജപ്പൻ പോങ്ങുമ്മൂടന് മധുരമായ ശബ്ദമാ.... പക്ഷേ ഓന് സ്റ്റേജീക്കേറുമ്പം ആകെ ഒരു പരവശം...

fulmination (ഫുൾമിനേയ്ഷൻ) = ശക്തിയായ പ്രധിഷേധം, പൊട്ടിത്തെറിക്കല്‍ ( Fulminate = പൊട്ടിത്തെറിക്കുക, ശക്തിയായി പ്രതിഷേധിക്കുക)
There was much fulmination about increasing abortion rate. But it couldnt bring a favourable result.
വർദ്ധിച്ച് വരുന്ന ഭ്രൂണഹത്യാനിരക്കിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടായൊരുന്നു. പക്ഷേ അതുകൊണ്ടൊന്നും ഒരു അനുകൂലമായ റിസൽറ്റ് കിട്ടീല്ല.

parsimonious (പാഴ്സിമോണീയസ്)= പിശുക്കുള്ള, മിതവ്യയശീലനായ  ( Parsimony = പിശുക്ക്‌, മിതവ്യയം)
The parsimonious families have boosted the fast food chain, McDonalds, in US.
ഫാസ്റ്റ്ഫുഡ്ചെയിനായ മക്ഡൊണാൾഡിനെ അമേരിക്കയിൽ ബൂസ്റ്റ് ചെയ്തത് പിശുക്കൻ കുടുംബങ്ങളാണ്.

edacious (ഇഡേഷ്യസ്)= ഭക്ഷണഭ്രാന്തുള്ള
my edacious dining companion could always be counted on to order the largest—and often most expensive—item on the menu
എന്റെ തീറ്റപ്രാന്തൻ ഫ്രണ്ട് എപ്പഴും ഏറ്റവും വലുതും എക്സ്പെൻസീവും ആയ ഫുഡ്ഡ് തന്നെ ഓർഡർ ചെയ്യും. മൂന്നുതരം.